
കഴിഞ്ഞ അഞ്ചു മാസം കൊണ്ടു ഹോണ്ട വിറ്റത് ഒരു ലക്ഷം ഗ്രാസിയകളെയാണ്. നവംബറിലാണ് ഹോണ്ടയുടെ പ്രീമിയം സ്കൂട്ടര്‍ എത്തിയത്. ഗ്രാസിയയാണ് അന്നു തൊട്ടു ഇന്നു വരെ വില്പനയില് മുന്നില്‍. 58,133 രൂപ പ്രൈസ്ടാഗിലാണ് ഗ്രാസിയ എത്തിയത്.
പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്, നിയോ ഓറഞ്ച് മെറ്റാലിക്, പേള്‍ സ്പാര്ടന് റെഡ്, പേള്‍ അമേസിംഗ് വൈറ്റ്, മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നീ ആറു നിറങ്ങളിലാണ് ഗ്രാസിയ ഒരുങ്ങുന്നത്.
എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, മുന്‍ ഡിസ്ക് ബ്രേക്ക്, ടെലിസ്കോപിക് ഫോര്‍ക്കുകള്‍, അലോയ് വീലുകള്‍, സീറ്റ് ഓപണര്‍ സ്വിച്ചുള്ള ലോക്ക്, മൊബൈല്‍ ചാര്‍ജ്ജിംഗ് സോക്കറ്റ് എന്നിങ്ങനെയാണ് ഗ്രാസിയയുടെ വിശേഷങ്ങള്‍. ഗ്രാസിയ അക്ടിവയിലുള്ള 124.9 സിസി എഞ്ചിനിലാണ് ഒരുങ്ങുന്നത്. എഞ്ചിന് പരമാവധി 8.52 bhp കരുത്തും 10.54 Nm ടോര്‍ക്കും സൃഷ്ടിക്കാനാവും. 18 ലിറ്ററാണ് സ്കൂട്ടറിന്റെ സ്റ്റോറേജ്.






