
മഹീന്ദ്ര XUV500 ഫേസ്ലിഫ്റ്റ് മോഡല് ഡീലര്ഷിപ്പുകളില് എത്തിയെന്നാണ് സൂചന. പുത്തന് പതിപ്പിനെ ചിത്രങ്ങള് എല്ലാം ക്യാമറ പകര്ത്തി കഴിഞ്ഞു. XUV500 ഫേസ്ലിഫ്റ്റ് ഏപ്രില് അവസനാത്തോടെയായിരിക്കും വിപണിയിലെത്തുക. ഇപ്പോള് ഡീലര്ഷിപ്പില് നിന്നാണ് പുതിയ XUV500 ന്റെ ചിത്രങ്ങള് പുറത്തുവന്നിരിക്കുന്നത്.

ഒരുപ്പാട് മാറ്റത്തോടെയാണ് XUV500 ന്റെ അവതരണം. പുതുക്കിയ ഹെഡ് ലാമ്പ്, പുത്തന് ബമ്പര്, ഗ്രില്, ഡെ ടൈം റണ്ണിങ് ലാമ്പ് എന്നിവയാണ് മാറ്റങ്ങളില് ശ്രദ്ധേയമായിട്ടുള്ളത്. പുതിയ ബമ്പറും ടെയില്ലാമ്പുമാണ് പിന്ഭാഗത്തെ പ്രധാന മാറ്റം. ബ്ലാക്ക് ഡാഷ്ബോര്ഡ്, ടാന് നിറത്തിലുള്ള സീറ്റ്, സെന്റര് കണ്സോളിലെ സില്വര് ആക്സെന്റ് എന്നിവ അകത്തളത്തിലെ പുതിയ ഫീച്ചറുകള്. നിലവിലെ വിലയില് മാറ്റമില്ലാതെ തന്നെയായിരിക്കും പുതിയ XUV500 അവതരിക്കുക. പുതിയ XUV500ന് 170 bhp കരുത്തേകുന്ന 2.2 ലിറ്റര് ഡീസല് എന്ജിനായിരിക്കും കരുത്തേകുക.







Comments