
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുന്നു. അഞ്ചാം ദിനത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജീത്തു റായിയുടെ സ്വര്ണ്ണനേട്ടത്തിനു പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യ വെള്ളിയും വെങ്കിലവും സ്വന്തമാക്കി.
ആദ്യ കോമണ്വെലത്ത് ഗെയിംസില്‍ പങ്കെടുത്ത പതിനേഴുകാരതി മെഹുലി ഘോഷ് വെള്ളിയും അപൂര്‍വി ചന്ദേല വെങ്കലവും നേടി. കടുത്ത പോരാട്ടത്തിനൊടുവില്‍ ഷൂട്ട് ഓഫിലാണ് മെഹുലിക്ക് സ്വര്‍ണ്ണം നഷ്ടമായത്. സിംഗപ്പൂരിന്റെ മാര്‍ട്ടിന വെലോസോയ്ക്കാണ് സ്വര്‍ണ്ണം. മെഹുലി 247.2 പോയിന്റും അപൂര്‍വി 225.3 പോയിന്റും നേടി. ഇതോടെ എട്ടു സ്വര്‍ണ്ണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 17 മെഡുകള്‍ നേടി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 33 സ്വര്‍ണ്ണവുമായി ഓസ്ട്രേലിയയും 19 സ്വര്‍ണ്ണവുമായി ഇംണ്ടുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.






