
അര്ധനഗ്നയായി പ്രതിഷേധിച്ചതിന് നടി ശ്രീ റെഡ്ഡിക്കെതിരെ കടുത്ത വിമര്ശനം. താരം വീടൊഴിഞ്ഞ് നല്കണമെന്ന് ഭീഷണി. നടിക്കെതിരെ തെലുഗു താരസംഘടനയായ മാ (മൂവി ആര്ട്ടിസ്റ്റ്സ് അസോസിയേഷന്) രംഗത്ത് വന്നതിന് പിന്നാലെ ഹൈദരാബാദില് താന് താമസിക്കുന്ന വീട് ഒഴിഞ്ഞുകൊടുക്കാന് വീട്ടുടമസ്ഥന് ആവശ്യപ്പെട്ടുവെന്ന് ശ്രീ റെഡ്ഡി പറയുന്നു.
എന്റെ വീട്ടുടമസ്ഥന് എന്നെ വിളിച്ചിരുന്നു. എന്നെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി. എന്തൊരു ഇടുങ്ങിയ ചിന്താഗതിയാണെന്ന് ശ്രീ റെഡ്ഡി ഫെയ്സ്ബുക്കില് കുറിച്ചു.
സംവിധായകരും നിര്മാതാക്കളും ലൈംഗികമായി ചൂഷണം ചെയ്യുന്നെന്നാരോപിച്ച് റോഡില് തുണിയുരിഞ്ഞു പ്രതിഷേധിച്ച നടി മൂന്ന് സിനിമകളിലഭിനയിച്ചിട്ടും തനിക്ക് മായില് അംഗത്വം നല്കിയില്ലെന്ന് ആരോപിച്ചു.
സിനിമയിലെ പല പ്രമുഖര്ക്കെതിരെയും നടി ശ്രീ റെഡ്ഡി വിരല് ചൂണ്ടിയിരുന്നു. തെലുങ്ക് സംവിധായകനും നടനുമായ ശേഖര് കമ്മൂല, ഗായകന് ശ്രീറാം എന്നിവര്ക്കെതിരെ കടുത്ത് ആരോപണങ്ങള് ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ഹൈദരാബാദിലെ തെലുഗു ഫിലിം ചേംബര് ഓഫ് കോമേഴ്സിനു മുന്നില് ശനിയാഴ്ചയായിരുന്നു നടി അര്ധനഗ്നയായി പ്രതിഷേധിച്ചത്. സിനിമയില് അവസരം ലഭിക്കണമെങ്കില് എന്റെ നഗ്നചിത്രങ്ങള് വേണമെന്ന് സംവിധായകരും നിര്മാതാക്കളൂം ആവശ്യപ്പെട്ടു.
അവര് പറഞ്ഞ കാര്യങ്ങള് ചെയ്തിട്ടും എനിക്ക് അവസരം ലഭിച്ചില്ല. മറ്റ് നടിമാരും ലൈംഗിക ചൂഷ്ണത്തിന് ഇരയാകുന്നുണ്ട്. തെലുഗു പെണ്കുട്ടികള് ടോളിവുഡില് അവസരം നല്കണമെന്ന് അവര് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലൈംഗിക ചൂഷ്ണങ്ങളെക്കുറിച്ച് പ്രതികരണവുമായി നടി ശ്രീ റെഡ്ഡി രംഗത്തെത്തിയിരുന്നു.







Comments