
ന്യൂഡല്‍ഹി : കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ ഇളവു വരുത്തി കേന്ദ്രസര്‍ക്കാര്‍. കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നതിനുള്ള വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മേയ് 23 ന് ഇറക്കിയ വിജ്ഞാപനമാണ് ഭേദഗതി ചെയ്തത്. അതേസമയം,ആരോഗ്യമില്ലാത്തതും പ്രായം കുറഞ്ഞതുമായ കന്നുകാലികളെ വില്‍ക്കരുതെന്ന ചട്ടം വിജ്ഞാപനത്തില്‍ നില നിര്‍ത്തിയിട്ടുണ്ട്.
കാലികളെ അറവിനായല്ല വില്‍ക്കുന്നത് എന്ന സര്‍ട്ടഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ കാലിചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും എടുത്തു കളഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്നാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഭേദഗതി ചെയ്യാന്‍ തയ്യാറായത്. ജനങ്ങളുടെ ഭക്ഷണ ശീലത്തിലുള്ള കടന്നുകയറ്റമാണ് നേരത്തെ ഇറക്കിയ വിജ്ഞാപനമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.






