
തെലുങ്ക് സിനിമയിലെ ലൈംഗിക ചൂഷ്ണത്തിനെതിരെ നടുറോഡില് തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. തെലുങ്കിലെ പ്രമുഖ നിര്മ്മാതാരവിന്റെ മകന് തന്നെ സ്റ്റുഡിയോയില് വച്ച് പല തവണ ശാരീരികമായി ഉപയോഗിച്ചിരുന്നുവെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല് പിന്നീട് പേര് വെളിപ്പെടുത്താം എന്ന് പറഞ്ഞ നടി കഴിഞ്ഞ ദിവസം ഒരു ചാനല് ചര്ച്ചയിലാണ് ഇവരുടെ പേരുകള് പുറത്തുവിട്ടത്.
സംവിധായകന് ശേഖര് കമ്മൂല, ഗായകന് ശ്രീറാം, നിര്മ്മാതാവ് സുരേഷ് ബാബുവിന്റെ മകനും നടന് റാണ ദഗ്ഗുബാട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബാട്ടി എന്നിവര്ക്കെതിരെയാണ് നടി ഇപ്പോള് ലൈംഗീകാരോപണം ഉന്നയിച്ചിരിക്കുന്നത്. അഭിറാമും ശ്രീറെഡ്ഡിയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും നടി പുറത്തുവിട്ടിട്ടുണ്ട്.

സിനിമയില് അവസരങ്ങള് നല്കാമെന്ന് പറഞ്ഞാണ് അഭിറാം തന്നെ പീഡിപ്പിച്ചതെന്നാണ് ശ്രീ റെഡ്ഡി ഉന്നയിക്കുന്ന ആരോപണം. തെലുങ്ക് സിനിമയിലെ താരങ്ങളുടെ സംഘടനയായ മൂവി ആര്ട്ടിസ്റ്റ്സ് അസോസിയേഷന് അംഗത്വം നല്കാതെ അവഗണിച്ചതിന് പിന്നാലെയാണ് സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങള് ഒന്നൊന്നായി നടി പുറത്തുവിട്ടത്.

സ്റ്റുഡിയോയ്ക്കുള്ളില് വെച്ച് ഒരു പ്രമുഖ നിര്മ്മാതാവിന്റെ മകന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കഴിഞ്ഞ ദിവസമാണ് ശ്രീ റെഡ്ഡി ആരോപണവുമായി രംഗത്തെത്തിയത്. നിര്മ്മാതാവിന്റെയോ മകന്റെയോ പേര് വെളിപ്പെടുത്താതെ ആയിരുന്നു ആരോപണം ഉന്നയിച്ചത്. അതിന് ശേഷം നടന്ന ഒരു ചാനല് അഭിമുഖത്തിലാണ് നടി അഭിറാം ദഗ്ഗുബട്ടിയുടെ പേര് വെളിപ്പെടുത്തിയത്.

ഞാന് ഒരു ഇരയാന്നെും പ്രമുഖനായ ഒരു നിര്മാതാവിന്റെ മകന് എന്നെ സ്റ്റുഡിയോയില് വച്ച് ശാരീരികമായി ഉപയോഗിച്ചിട്ടുണ്ട്. സ്റ്റുഡിയോ സര്ക്കാരിന്റേതാണ്. അവര് അത് ആ മനുഷ്യനെ ചുമതലയേല്പിച്ചിരിക്കുകയാണ്. അയാള് എന്നെ ഇടയ്ക്ക് സ്റ്റുഡിയോയില് കൊണ്ടുപോകാറുണ്ട്. അവിടെ വച്ച് ശാരീരികമായി എന്നെ ഉപയോഗിക്കാറുമുണ്ട്.
അയാളെന്നോട് സ്റ്റുഡിയോയിലേക്ക് വരാന് പറഞ്ഞു വിളിക്കുമ്പോള് സംസാരിക്കാന് വരാം, അല്ലാതെ ശാരീരികമായി ബന്ധപ്പെടാന് വരില്ലെന്നാണ് ഞാന് മറുപടി നല്കിയിരുന്നത്. എന്നാല് അവിടെ എത്തിക്കഴിഞ്ഞാല് അയാളെന്നെ അതിനായി നിര്ബന്ധിക്കാറാണ് പതിവെന്നും ശ്രീ റെഡ്ഡി പറഞ്ഞു.







Comments