
കഴിഞ്ഞ ദിവസത്തെ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 203 റണ്‍സ് ഒരു പന്ത് ബാക്കി നില്‍ക്കെയായിരുന്നു ചെന്നൈയുടെ വിജയം. തുടക്കം മുതല്‍ അടിച്ചു കളിക്കുന്ന ചെന്നൈ താരങ്ങളെയാണ് കാണാന്‍ സാധിച്ചത്. ഓപ്പണറായി എത്തിയ ചെന്നൈയുടെ വാട്സണ് ആയിരുന്നു ആടിയുടെ പൂരത്തിന് ചെന്നൈ ടീമില്‍ തിരികൊളുത്തിയത്. അടിയുടെ പൂരത്തിന് ഭംഗി കൂടിയപ്പോള്‍ ആദ്യ തോല്‍വി എന്ന പ്രഹരം കൊല്‍ക്കത്ത് ഏല്‍ക്കേണ്ടി വന്നു.
Shane Watson cracked a laptop #IPL18 #CSKvKKR #WhistlePodu #Yellove # https://t.co/1BxXgIOoG7
— swagcricket (@swagcricket) April 11, 2018
തന്റെ പ്രതാഭകാലത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു വാട്സണിന്റെ ബാറ്റിങ്. എവിടെ എറിഞ്ഞാലും സിക്സ് എന്ന അവസ്ഥയായിരുന്നു. ഇതിനിടെ വാട്സണിന്റെ സിക്സ് ഗ്രൗണ്ടിനു പുറത്ത് കളി വിലയിരുത്തുകയായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ ലാപ്ടോപ്പും തകര്‍ത്തു. ചെന്നൈ ഇന്നിങ്സിന്റെ അഞ്ചാം ഓവറിലായിരുന്നു ലാപ്ടോപ് തകര്‍ത്ത സിക്സ് പിറന്നത്. അപ്പോഴേക്കും ചെന്നൈയുടെ സ്കോര്‍ 72-ല്‍ എത്തിയിരുന്നു.





