
ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി. റേസ് എഡിഷന് ഗ്രാഫിക്സ് ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്ഡേറ്റുകളാണ് അപാച്ചെ RTR റേസ് എഡിഷനില്‍ പ്രധാന സവിശേഷത.
79,715 രൂപയാണ് റേസ് എഡിഷന് മുന്‍ ഡിസ്ക് ബ്രേക്ക് വകഭേദത്തിന്റെ വില. 82,044 രൂപ വിലയിയാണ് റേസ് എഡിഷന് പിന് ഡിസ്ക് ബ്രേക്ക് വകഭേദം എത്തുന്നത്. വിലകളെല്ലാം ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. അടുത്തിടെയാണ് അപാച്ചെ RTR 200 4V യ്ക്കും പ്രത്യേക റേസ് എഡിഷന് പതിപ്പിനെ ടിവിഎസ് അവതരിപ്പിച്ചത്.
റേസ് എഡിഷന് ഗ്രാഫിക്സ് മുന്‍ മഡ്ഗാര്‍ഡ്, ഇന്ധനടാങ്ക്, റിയര്‍ കൗള്‍ എന്നീ ഘടകങ്ങളിലാണ് ഒരുങ്ങുന്നത്. റേസ് എഡിഷന് അപാച്ചെയുടെ ഫ്യൂവല്‍ ടാങ്കിലേക്ക് RR 310 ല്‍ കണ്ട ത്രിമാന ടിവിഎസ് ലോഗോയെ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന് നിലവിലുള്ള 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ഒരുങ്ങുന്നത്. എഞ്ചിന് പരമാവധി 14.9 bhp കരുത്തും 13.03 Nm ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ് ഇതിലുണ്ട്.
വെള്ള നിറത്തില്‍ ചുവപ്പ് ഗ്രാഫിക്സോടെ മാത്രമാണ് അപാച്ചെ RTR 160 റേസ് എഡിഷന് ലഭ്യമാവുക. ഹോണ്ട സിബി ഹോര്‍ണറ്റ് 160R, ബജാജ് പള്‍സര്‍ NS160, സുസൂക്കി ജിക്സര്‍, യമഹ FZ V2 എന്നിവരാണ് വിപണിയില്‍ അപാച്ചെ RTR 160 റേസ് എഡിഷനുമായി ഏറ്റുമുട്ടാൻ പോകുന്നത്.






