
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനാകാനുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മൂന്ന് നേതാക്കള്‍. ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടി കോണ്‍ഗ്രസ് നേതൃത്വം തുടങ്ങി.
കേരളത്തില്‍ നിന്നുള്ള എംഎല്‍മാരായ ഹൈബി ഈഡന്, ഷാഫ് പറമ്പില്‍, റോജി എം. ജോണ്‍ എന്നിവരാണ് കേരളത്തില്‍ നിന്നും പരിഗണിക്കപ്പെട്ടത്. ഹൈബി ഈഡനും റോജി എം. ജോണും എന്‍.എസ്.യു മുന്‍ ദേശീയ അധ്യക്ഷന്മാരാണ്. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്.
38 വയസ്സില്‍ താഴെയുള്ള നേതാക്കളെയാണ് അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജീവ് സതവ് എം.പി., മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേബ് എം.പി. ഗുജറാത്തിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് പരേഷ് ദനാനി, നേതാക്കളായ സൂരജ് ഹെഗ്ഡേ സച്ചിന് റാവു, കൃഷ്ണ അല്ലവരു, ഹരീഷ് ചൗധരി എന്നിവരാണ് അഭിമുഖം നടത്തിയത്.
25 പേരില്‍ നിന്നുമെടുത്ത ചുരുക്കപ്പട്ടികയ്ക്ക് രൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കും പുതിയ നേതാവിനെ പ്രഖ്യാപിക്കുന്നത്.






