
ജമ്മു: കത്വയില്‍ കൊല്ലപ്പെട്ട എട്ടു വയസ്സുകാരി അസ്ഫയ്ക്ക് നീതി ലഭിക്കണമെന്നാവശ്യവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ് മുഫ്തിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലായിരുന്നു മലയാളികളുടെ പ്രതിഷേധം.
സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി കുറിക്കുന്ന പോസ്റ്റുകള്‍ക്ക് താഴെയാണ് മലയാളികള്‍ പ്രതിഷേധം തീര്‍ക്കുന്നത്. നിയമനടപടികള്‍ എല്ലാം തന്നെ ശരിയായ ദിശയിലാണ് പോകുന്നതെന്നും ഇരയ്ക്ക് നീതി ലഭിക്കും എന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് മലയാളികള്‍ പ്രതിഷേധം തീര്‍ത്തത്.
ഇംഗ്ലീഷിലും മലയാളത്തിലും ഉര്‍ദ്ദുവിലും വരെയാണ് മലയാളികള്‍ തങ്കളുടെ പ്രതിഷേധം തീര്‍ത്തത്. ഇത്രയും ഭീകരമായ ഒരു കൃത്യം താങ്കളുടെ കൂട്ടുകക്ഷിയിലെ അംഗങ്ങളില്‍ നിന്നും ഉണ്ടായിട്ട് വീണ്ടും അവരോടു ചേര്‍ന്ന് ഭരണത്തില്‍ ഇരിക്കുന്നത്, ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ചു ലജ്ജാവഹം. വലിച്ചെറിയൂ മുഖ്യമന്ത്രി പദവിയും ബിജെപി ബന്ധവും. എന്ന കമന്റാണ് പൊതുവായി ആവര്‍ത്തിക്കപ്പെടുന്നത്.






