നടന് വിനായകന് വീണ്ടും തമിഴിലേക്ക്. ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ധ്രുവ നച്ചത്തിരം എന്ന ചിത്രത്തില്‍ സൂപ്പര്‍ താരം വിക്രമിന്റെ വില്ലനായാണ് വിനായകന് വീണ്ടും തമിഴിലേക്ക് എത്തുന്നത്. മൂന്ന് ഭാഗങ്ങളുള്ള പരമ്പരയായാണ് ചിത്രം വരുന്നത്. നേരത്തെ മാര്യന്‍, തിമിര് എന്നീ തമിഴ് ചിത്രങ്ങളില്‍ വിനായകന് അഭിനയിച്ചിട്ടുണ്ട്.
ഒന്നാം ഭാഗം ഈ വര്‍ഷം ഓഗസ്റ്റില്‍ റിലീസ് ചെയ്യും. മറ്റ് രണ്ട് ഭാഗങ്ങള്‍ അടുത്ത വര്‍ഷങ്ങളില്‍ റിലീസ് ചെയ്യും. ധ്രുവ നച്ചത്തിരത്തിലെ വില്ലന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.
എന്നാല്‍ സിനിമയുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് തന്നെയാണ് വിനായകന്റെ പേര് പുറത്തുവന്നിരിക്കുന്നത്. ഹോളിവുഡിലെ ദ ബോണ്‍ സീരിസ് മാതൃകയില്‍ ചിത്രമൊരുക്കാനാണ് ഗൗതം ലക്ഷ്യമിടുന്നത്. ഗൗതം മേനോന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകും ധ്രുവ നച്ചത്തിരം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ രാജേഷ്, റിതു വര്‍മ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.






