
ന്യൂഡല്‍ഹി: ബിസിസിഐ(ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്) യെ പൊതുസ്ഥാപനമാക്കി വിവരാവകാശത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് നിയമ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ചൗഹാന്. ഇതു സംബന്ധിച്ച് നിയമ കമ്മീഷന് കേന്ദ്രത്തിന് മുന്നില്‍ ശുപാര്‍ശ സമര്‍പ്പിച്ചു.
രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനെ ദേശീയ കായിക സംഘടനയാക്കി മാറ്റാനും അത് വിവരാവകാശത്തിനു കീഴില്‍ കൊണ്ടുവരാനുമാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ചൊവാഴ്ച നടന്ന നിയമ കമ്മീഷന്റെ മീറ്റിങ്ങിനു പിന്നാലെയാണ് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന് ഇതു സംബന്ധിച്ച് കമ്മീഷന് നിര്‍ദേശം നല്‍കിയത്. 124 പേജുള്ള റിപ്പോര്‍ട്ടിലാണ് നിര്‍ദേശം വ്യക്തമാക്കിയിരിക്കുന്നത്.






