
തന്നെയും തന്റെ കുടുംബത്തെയും അസഭ്യം പറഞ്ഞ വിഷയത്തില് നടി ശ്രീ റെഡ്ഡിക്കുള്ള മറുപടിയുമായി പവന് കല്യാണ് രംഗത്ത്. വിവാദങ്ങളില് ഒന്നും ഉള്പ്പെടാത്ത പവന്റെ അമ്മയെ വിഷത്തിലേക്ക് വലിച്ചിഴച്ചതിന് ശ്രീക്കെതിരെ ശക്തമായ വമിര്ശനമാണ് ഉയര്ന്നത്. തുടര്ന്ന് ശ്രീ റെഡ്ഡി പവനോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
എന്റെ അമ്മയുടെ മാനം കാക്കാന് കഴിയുന്നില്ല എങ്കില് ഞാന് മരിക്കുന്നതാണ് നല്ലത്. നടനും രാഷ്ട്രീയക്കാരനും ആകുന്നതിനും മുന്പ് ഞാന് ഒരു അമ്മയുടെ മകന് മാത്രമായിരുന്നു. എന്റെ അമ്മയ്ക്ക് സംരക്ഷണം നല്കാന് കഴിയുന്നില്ല എങ്കില് ഞാന് എന്തിന് ജീവിച്ചിരിക്കണമെന്നും പവന് പറയുന്നു.
തെലുഗു സിനിമയില് നടിമാര്ക്ക് നേരെ വ്യാപകമായി ലൈംഗിക ചുഷണം നടക്കുന്നുവെന്ന ആരോപണവുമായി ശ്രീ വന്നതാണ് വിവാദങ്ങള്ക്ക് തിരിക്കൊളുത്തുന്നത്. നടന് ശേഖര് കമ്മൂല, നടന് റാണാ ദഗ്ഗുബാട്ടിയുടെ അനിയന് അഭിറാം ദഗ്ഗുബാട്ടി, സംവിധായകന് കൊരട്ടല ശിവ എന്നിവര്ക്കെതിരെ ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു.







Comments