രാജ്കോട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാട്ടില്‍ അംബേദ്കര്‍ പ്രതിമയില്‍ ചെരുപ്പുമാല അണിയിച്ചു. അതീവ സുരക്ഷാ മേഖലയിലുള്ള അംബേദ്കര്‍ പ്രതിമയിലാണ് അക്രമികള്‍ ചെരുപ്പുമാല അണിയിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
രാജ്യവ്യാപകമായി അംബേദ്കര്‍ പ്രതിമകള്‍ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. യു.പിയില്‍ അംബേദ്കര്‍ പ്രതിമയുടെ തല തകര്‍ക്കുകയും കാവി അടിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നാട്ടില്‍ തന്നെ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെയുണ്ടായ അവഹേളനം.
സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമാണോയെന്നും പരിശോധിക്കുന്നുണ്ട്.






