
മുണ്ട് മടക്കിക്കുത്തി താളം പിടിച്ച് കൂളായി പാടുന്ന മമ്മുട്ടിയുടെ വീഡിയോ ഗാനം തരംഗമാകുന്നു. അങ്കിള്‍ സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിനായി മമ്മുട്ടി പാടിയ എന്താ ജോണ്സാ കള്ളില്ലേ.., എന്ന വീഡിയോ ഗാനം പുറത്തിറങ്ങിയത്.
ബിജിപാല്‍ ഈണമിട്ട് പാട്ട് മമ്മുട്ടി ആലപിക്കുന്നതിന്റെ വീഡിയോ മമ്മുട്ടി തന്റെ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തിറക്കിയത്.
കാലങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും പാടാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. എന്തു പറയുന്നുവെന്ന് അറിയിക്കുമല്ലോ? പാട്ട് പുറത്തിറക്കി മമ്മുട്ടി പറഞ്ഞതിങ്ങനെ. വീഡിയോ പുറത്തിറങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തരംഗമായി. നടനും നിര്‍മ്മാതാവുമായ ജോയ് മാത്യൂ, നടന് സിദ്ധിഖ്, ചിത്രത്തിന്റെ സംവിധായകന് ഗിരീഷ് ദാമോദര്‍ എന്നിവരും ബിജിപാലിനൊപ്പം മമ്മുട്ടിയുടെ പാട്ടിനു താളമിട്ടു സ്റ്റുഡിയോയിലുണ്ട്.
