ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദും കിങ്സ് ഇലവന് പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടയില്‍ മനോജ് തിവാരിയുടെ ബൗളിംഗ് ആക്ഷന്‍ കണ്ടാണ് ആരാധകര്‍ വാ പൊളിച്ചത്. പഞ്ചാബ് താരം മനോജ് തിവാരിയുടെ ബൗളിങ്ങായിരുന്നു ആരാധകരെ അമ്പരപ്പിച്ചത്.
ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടെയും ഇന്ത്യന്‍ താരം കേദര്‍ ജാദവിന്റെയും ബൗളിംഗ് ആക്ഷനോട് സാമ്യം പുലര്‍ത്തുന്നതാണ് മനോജ് തിവാരിയുടെ ബൗളിംഗ് എങ.കിലും ഇത് ഒന്നൊന്നര ഏറായിപ്പോയെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. മലിംഗയുടെ സ്പിന്‍ പതിപ്പാണ് തിവാരിയെന്നും ആരാധകര്‍ പറയുന്നു.

തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും തുടര്‍ന്ന് ഷക്കിബുല്‍ ഹസനും മനീഷ് പാണ്ഡെയും കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കാനാണ് പഞ്ചാബ് ക്യാപ്റ്റന്‍ ആര് അശ്വിന് മനോജ് തിവാരിയെ പന്ത് ഏല്‍പ്പിച്ചത്. എട്ടാം ഓവര്‍ എറിഞ്ഞ തിവാരി പത്തു റണ്‍സ് വിട്ടു നല്കി.

കുനിഞ്ഞ് കൈവീശി എറിയുന്ന പഞ്ചാബ് താരത്തിന്റെ ബൗളിംഗ് ആക്ഷനെ സോഷ്യല്‍ മീഡിയ വധിക്കുകയാണ്.

Comments