
സീബ്രോണിക്സ് പുതിയ പോര്‍ട്ടബിള്‍ വയര്‍ലെസ് ബൂംബോക്സുമായി വിപണിയിലേക്ക്. ആക്സല്‍ റിട്രോ ബൂംബോസ്ക്സ് വീട്ടിനകത്തെയും പറുത്തെയും ഉപയോഗത്തിന് അനുയോജ്യമായ പവര്‍ഫുള്‍ സ്പീക്കറാണ്.
വ്യത്യസ്തമായ രൂപകല്പനയാണ് ആക്സലിന്റെ പ്രത്യേകത. അതിശയകരമായ ശബ്ദമാണ് ഇതിനെങ്കിലും ഭാരം കുറഞ്ഞ ഒതുങ്ങിയ രൂപമാണ്. കണ്ട്രോള് ബട്ടണുകളും ഈക്വലൈസറും മുകള്‍ഭാഗത്തു നല്കിയിരിക്കുന്നു. എഫ്എം റേഡിയോ, കാര്‍ഡുകളില്‍നിന്നുള്ള പ്ലേബാക്ക്, മ്യൂസിക് സ്ട്രീമിംഗ് എന്നീ ഫീച്ചറുകളുമുണ്ട്. ബ്ലൂടൂത്ത് സംയോജിപ്പിച്ച് ഫോണ്‍ കോളുകള്‍ ഇതിലൂടെ ചെയ്യാം.
2,799 രൂപയാണ് ബൂംബോക്സിന്റെ വില എന്നാണ് റിപ്പോർട്ട്. പ്രധാന ഷോപ്പുകളില്‍ ലഭ്യമാണ്. രൂപകല്‍പ്പനയും പെര്‍ഫോര്‍മന്‍സും വഴി ഈ മോഡലിലൂടെ റിട്രോ ബൂംബോക്സ് സങ്കല്പ്പത്തിന് പുതിയ മാനം നല്‍കുമെന്നും സീബ്രോണിക്സ് ഡയറക്ടര്‍ പ്രദീപ് ജോഷി പറഞ്ഞു.






