
തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടിവരുന്നത് ക്രൂരമായ വേട്ടയാടലെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും നിരന്തര ഭീഷണികള്‍ നേരിടേണ്ടി വന്നതായും അശ്വതി പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലേയ്ക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയാ ആക്രമങ്ങള്‍ അതിരു കടന്നതോടെ തിരുവനന്തപുരത്ത് വനിതാ കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ് അശ്വതി.






