കൊച്ചി: ദേശീയ പുരസ്കാര വിതരണ ചടങ്ങില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്കാരം നല്കുന്നതില് പ്രതിഷേധിച്ച് ഒരു വിഭാഗം ചടങ്ങ് ബഹിഷ്കരിച്ചു. മലയാളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍ അടക്കം 68 പേരാണ് ചടങ്ങ് ബഹിഷ്കരിച്ചത്. രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്കാരം നല്കുന്നതില് പ്രതിഷേധിച്ച് മലയാളത്തില്‍ നിന്നുള്ള പുരസ്കാര ജേതാക്കള്‍ കൂട്ടായി പരാതി നല്‍കുകയും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കൂട്ടായ തീരുമാനത്തിന് വിരുദ്ധമായി ഗായകന് യേശുദാസും സംവിധായകന് ജയരാജും പുരസ്കാരം വാങ്ങി. ഇരുവരുടേയും നടപടിയില്‍ ലജ്ജിക്കുന്നുവെന്ന് സംവിധായകന് സിബി മലയില്‍. അതേസമയം കലാകാരന്മാരുടെ ആത്മാഭിമാനം അടിയറ വയ്ക്കാന്‍ തയ്യാറാകാതിരുന്ന തന്റെ സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.






