ന്യൂഡല്‍ഹി: കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തി ബാഡ്മിന്റണ്‍ മലയാളി താരം എച്ച്.എസ്. പ്രണോയി. വുഹാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതിനു പിന്നാലെയാണ് രണ്ടു സ്ഥാനങ്ങള്‍ മറികടന്ന് എട്ടാം റാങ്കിലെത്തിയത്.
അതേസമയം മൂന്നു മാസങ്ങള്‍ക്കു ശേഷം സൈന നേഹ്വാളും ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. സൈനയും രണ്ടു സ്ഥാനങ്ങള്‍ മറികടന്നാണ് പത്താം റാങ്കിലെത്തിയത്. പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും മൂന്നാം റാങ്കിലുണ്ട്.
കഴിഞ്ഞ മാസം ശ്രീകാന്ത് ഒന്നാം റാങ്കിലെത്തിയിരുന്നു. നേരശത്ത ഏഷ്യന ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോര്‍ഡ് പ്രണോയ് നേടിയിരുന്നു. രണ്ടു തവണ ലോകചാമ്പ്യനായ ചെന്‍ ലോങ്ങിനെയാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനലില്‍ പ്രണോയ് പരാജയപ്പെടുത്തിയത്.

Comments