
പാലക്കാട്: കേരളത്തില്‍ എത്തിയ അബ്ദുള്‍നാസര്‍ മഅ്ദനിയെ പള്ളിയില്‍ കയറ്റുന്നതില്‍ നിന്ന് പേലീസ് തടഞ്ഞു. സാങ്കേതിക പ്രശ്നം ഉന്നയിച്ചാണ് ജുമുഅ നമസ്കരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പോലീസ് തടഞ്ഞത്.
ഇതോടെ മഅ്ദനിക്കൊപ്പം എത്തിയവര്‍ പ്രതിഷേധിച്ചതോടെ ചര്‍ച്ചയ്ക്കൊടുവില്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനയ്ക്ക് അനുവദിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് കൊല്ലത്തെ വസതിയിലേക്കുള്ള യാത്രക്കിടെയാണ് പാലക്കാട് കഞ്ചിക്കോടിന് സമീപത്തെ ചടയന്‍കാലയിലെ പള്ളിയില്‍ മഅ്ദനി കയറിയത്.
കേരള പോലീസിന് നല്കിയ റിപ്പോര്‍ട്ടില്‍ പള്ളി പ്രവേശനം ഇല്ലാത്തതിനാലാണ് അനുവദിക്കാാതിരുന്നതെന്നാണ് കര്‍ണാടക പോലീസ് നല്കുന്ന വിശദീകരണം. മെയ് 11 വരെ മഅദനി കേരളത്തിലുണ്ടാകും.






