
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മകള്‍ ഇഷ വിവാഹിതയാകുന്നു. വ്യവസായ പ്രമുഖന് അജയ് പിരാമലിന്റെ മകന് ആനന്ദ് പിരാമലാണ് വരന്. എന്നാല്‍ വിവാഹ തിയതിയോ മറ്റ് കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
ഇഷയുടെ ഇരട്ടസഹോദരന് ആകാശ് കഴിഞ്ഞ മാസം വിവാഹിതനായിരുന്നു. ഈ ചടങ്ങിനിടെയായിരുന്നു ഇവരുടെ കാര്യങ്ങള്‍ തീരുമാനിച്ചത്. സ്കൂള്‍ ജീവിതം മുതല്‍ അറിയാവുന്ന ഇഷയോട് ആനന്ദ് വിവാഹ അഭ്യര്‍ത്ഥന അറിയിക്കുകയായിരുന്നു.
പിരാമല്‍ എന്റര്‍പ്രൈസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ആനന്ദ്. അനന്ദ് യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. റിലയന്‍സ് ജിയോ, റിലയന്‍സ് റിട്ടെയില്‍ എന്നിവയുടെ ബോര്‍ഡ് അംഗമാണ് ഇഷ.






