
ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനോ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്പെയിന് സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്പെയിന് ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡീലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു.






