
ഗായകന് യേശുദാസിന്റെ സെല്‍ഫി വിവാദം സോഷ്യല്‍മീഡിയയില്‍ ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി സിനിമാ പ്രമുഖര്‍ യേശുദാസിനെ പിന്തുണച്ചും എന്നാല്‍ മറ്റ് ചിലര്‍ ഗായകനെ വിമര്‍ശിച്ചും രംഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ നടനും സംവിധായകനുമായ സലിം കുമാര്‍ യേശുദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുന്ന യേശുദാസിനെപ്പോലെയുള്ളവര്‍ അല്പം അഹങ്കാരം കാണിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീം കുമാര്‍ വ്യക്തമാക്കി. അതിനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ടെന്നും ഇതിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്നും സലിംകുമാര്‍ പറഞ്ഞു.
യേശുദാസ് നടന്നുവരുമ്പോള്‍ അനുവാദം ചോദിക്കാതെ എടുത്ത സെല്‍ഫി അദ്ദേഹം വാങ്ങി ഡിലീറ്റു ചെയ്തു. അതിലെന്താണ് തെറ്റെന്നാണ് സലിം കുമാര്‍ ചോദിക്കുന്നത്. കൂടെ നില്ക്കുന്ന ആളുടെ സമ്മതത്തോടെയാണ് സെല്‍ഫി. ഒന്നുകില്‍ അനുവാദം ചോദിച്ചിട്ട് എടുക്കാം. അതല്ലെങ്കില്‍ അദ്ദേഹം നടന്നുവരുമ്പോള്‍ റെഗുലര്ഫോട്ടോ എടുക്കാം.
യോശുദാസിന്റെമേല് കൊമ്പുകയറും മുമ്പ് ഇതെല്ലാം മനസ്സിലാക്കണമെന്നും സലികുമാര്‍ പറഞ്ഞു. അവാര്‍ഡ് നിരസിച്ചവരുടെ നിലപാടുപോലെ തന്നെ അത് സ്വീകരിക്കാനുള്ള നിലപാടെടുക്കാന്‍ യോശുദാസിനും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.






