
കോട്ടയം: പഴനിതീര്ത്ഥാടനത്തിനായി പോയവരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ആറ് മലയാളികള്‍ മരിച്ചു. പഴനിക്കടുത്ത ഇന്ന് പുലര്‍ച്ചെ നടന്ന സംഭവത്തില്‍ മരിച്ചത് കോട്ടയം മുണ്ടക്കയം സ്വദേശികളായ കോരിത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്, സുരേഷ്, ഭാര്യരേഖ, മകന് മനു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ പഴനിക്കടുത്തുവെച്ച് എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പെട്ട അഭിജിത്, സജിനി എന്നിവരുടെ നില ഗുരുതരമാണ്. കോട്ടയത്തുനിന്നും പഴനിയിലേക്ക് എട്ടംഗ സംഘമാണ് തീര്‍ത്ഥാടന യാത്ര തിരിച്ചത്. പഴനിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച ഒവി വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു. അപകടം നടന്ന സമയം ഇന്നരെ രാത്രിയോടെയായിരുന്നെന്നാണ് വിവരം. മരിച്ചവരെല്ലാം കോട്ടയം സ്വദേശികളാണ്.






