
കോട്ടയം: പഴനിയില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തീര്‍ത്ഥാടനത്തിന് പോയ സംഘത്തിന്റെ വാഹനം ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സജിനിയാണ് ഇപ്പോള്‍ മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തില്‍ കോട്ടയം മുണ്ടക്കയം സ്വദേശികളായ കോരിത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി അഭിജിത്, സുരേഷ്, ഭാര്യരേഖ, മകന് മനു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ പഴനിക്കടുത്തുവെച്ച് എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പെട്ട ആദിത്യന് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. കോട്ടയത്തുനിന്നും പഴനിയിലേക്ക് എട്ടംഗ സംഘമാണ് തീര്‍ത്ഥാടന യാത്ര തിരിച്ചത്. പഴനിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച ഒമിനി വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു. പഴനിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പരിക്കേറ്റവരെ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.






