കാബൂള്‍: കാബൂളിലുണ്ടായ സ്ഫോടനപരമ്പരയില്‍ നിരവധി പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരിയെ ഞെട്ടിച്ച് ആറു സ്ഫോടനങ്ങളാണ് ഉണ്ടായിരിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ പോലീസും രക്ഷാസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കാബൂളിലെ പോലീസ് സ്റ്റേഷനുകളുടെ സമീപത്താണ് സ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലകളില്‍ പോലീസും ആക്രമികളും തമ്മില്‍ വെടിവെയ്പ് തുടരുകയാണ്. വിവിധയിടങ്ങളില്‍ സ്ഫോടനമുണ്ടായതിനാല്‍ മരിച്ചവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
കാബൂളില്‍ അടുത്തിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 30 നുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 26 പേര് കൊല്ലപ്പെട്ടിരുന്നു.

Comments