
ന്യൂഡല്‍ഹി: സുപ്രീം കോടതി ബാര്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന തന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് ചെലമേശ്വര്‍ അധികൃതരെ അറിയിച്ചത്. ഇത്തരം പരിപാടികള്‍ സന്തോഷപ്രദമായി തനിക്ക് അനുഭവപ്പെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വേനലവധിക്കായി മെയ് 19-ന് കോടതി അടക്കുന്നതു മൂലം ജൂണ്‍ 22-ന് സുപ്രീംകോടതിയില്‍ നിന്നും വിരമിക്കുന്ന ജസ്റ്റിസ് ചെലമേശ്വറിന് മെയ് 18-ന് യാത്രയയപ്പ് നല്‍കാനായിരുന്നു ബാര്‍ അസോസിയേഷന് തീരുമാനിച്ചിരുന്നത്.
പുനരാലോചനക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ജസ്റ്റിസിനെ സന്ദര്‍ശിക്കുമെന്ന് സുപ്രീകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് വികാസ് സിങ് അറിയിച്ചു
ജസ്റ്റിസിനോട് വ്യക്തിപരമായി ഇക്കാര്യം സംസാരിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നുവെന്ന് ബാര്‍ അസോസിയേഷന് പറഞ്ഞു. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ചെലമേശ്വറടക്കം മുതിര്‍ന്ന നാല് ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു.






