
നോക്കിയ 6 (2018) 4ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റ് മെയ് 13 മുതല്‍ ആമസോണില്‍ വില്പനയ്ക്കെത്തും. ഈ മോഡല്‍ താമസിയാതെ വിപണിയിലെത്തുമെന്ന സൂചന നല്കി ഒരു ടീസര്‍ വീഡിയോ നോക്കിയ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ഈ ഫോണ്‍ ആമസോണില്‍ നിന്നും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'Notify Me' ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. ഇതു പ്രകാരം ഫോണ്‍ വില്പനയ്ക്കെത്തുമ്ബോള് ആമസോണ്‍ നിങ്ങളെ അറിയിക്കും.
നോക്കിയ 6 (2018) വാങ്ങുന്നവര്‍ക്ക് എയര്‍ടെല്‍ 2000 രൂപയുടെ കാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണ്‍ വാങ്ങുന്നവര്‍ക്ക് മേക്ക് മൈ ട്രിപ്പ് വഴി പ്രാദേശിക ഹോട്ടലുകളില്‍ 25 ശതമാനം വിലക്കുറവ് ലഭിക്കും. 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ, പിക്സ് ഡ്രീം മൊമെന്റ്സ് ആന്റ് മെമ്മറീസില്‍ 20 ശതമാനം വിലക്കിഴിവും ലഭിക്കും. 18,999 രൂപ ആയിരിക്കും ഇതിന്റെ വില എന്നാണ് സൂചന.
ആന്‍ഡ്രോയിഡ് വണ്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ഫോണ്‍ ആണ് നോക്കിയ 6 (2018). മെറ്റല്‍ യൂനിബോഡി ഡിസൈനിലുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓറിയോ പതിപ്പാണ് ഉണ്ടാവുക. വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളെല്ലാം ലഭിക്കും. 5.5 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 630 പ്രൊസസര്‍, 3,000 mAh ബാറ്ററി എന്നിവയും ഫോണിലുണ്ടെന്നാണ് റിപ്പോർട്ട്. സീസ് കറുപ്പ്-ചെമ്ബ്, വെള്ള-സ്വര്‍ണം നിറങ്ങളില്‍ പുറത്തിറങ്ങുന്ന ഫോണില്‍ യൂഎസ്ബി ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുണ്ടാവും. ഒപ്റ്റിക്സിന്റെ റിയര്‍ ക്യാമറ 16 മെഗാപിക്സലിന്റേതാണ്.






