തിരുവനന്തപുരം: പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ മുദ്രാവാക്യം വിളിച്ച സംഭവം റേഞ്ച് ഐജിമാര്‍ അന്വേഷിക്കും. വിവാദമായ സംഭവത്തില്‍ ഡി.ജി.പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസില്‍ രാഷ്ട്രീയ സ്വാധീനം വര്‍ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് ഡി.ജി.പി ടി.കെ വിനോദ് കുമാര്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
റിപ്പോര്‍ട്ട് അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്റലിജന്‍സ് ഡി.ജി.പി ശിപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നടപടി.
അതേസമയം അസോസിയേഷന് സമ്മേളനങ്ങളില്‍ രക്തസാക്ഷി അനുസ്മരണം നടത്തുന്നത് തുടരുമെന്ന് അസോസിയേഷന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സമ്മേളനത്തിലും ഈ രീതി തുടരും. ഇക്കാര്യത്തില്‍ നിയന്ത്രണം വരുത്താന്‍ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അസോസിയേഷന് വ്യക്തമാക്കി.






