
ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ അപാച്ചെ RTR 180 റേസ് എഡിഷന്റെ ഡല്‍ഹി എക്സ്ഷോറൂം വില 83,233 രൂപയാണ്. പേള്‍ വൈറ്റ് നിറമാണ് പുതിയ അപാച്ചെ റേസ് എഡിഷന്റെ പ്രധാന വിശേഷം.
റെഡ്, ഗ്രെയ് വരകളടങ്ങിയ ഗ്രാഫിക്സ് ബൈക്കിന്റെ സ്പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്നു. ടിവിഎസിന്റെ തനത് റേസിംഗ് കാര്‍ബണ്‍ ഫൈബര്‍ ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ് റേസ് എഡിഷന്റെ രൂപകല്‍പന. പൂജ്യത്തില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് 4.96 സെക്കന്‍ഡുകള്‍ മതിയെന്നതാണ് പ്രത്യേകത. സ്പീഡ് റെക്കോര്‍ഡര്‍, ലാപ് ടൈമര്‍, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍ മുതലായ വിവരങ്ങള്‍ ഡിസ്പ്ലേ കാഴ്ചവെക്കും.
നിലവിലുള്ള 177.4 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍ ഒരുങ്ങുന്നത്. എഞ്ചിന് പരമാവധി 16.3 bhp കരുത്തും 15.5 Nm ടോര്‍ക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. എഞ്ചിന് കീഴെയും ടിവിഎസ് ബ്രാന്‍ഡിംഗ് കമ്പനി ആലേഖനം ചെയ്തിട്ടുണ്ട്.






