അതിനിര്‍ണായക മത്സരത്തിനിറങ്ങിയ പഞ്ചാബ് കിങ്സ് ഇലവന് അവസാന നിമിഷം അടിതെറ്റി. നാടകീയാന്ത്യത്തിലേക്ക് നീങ്ങിയ മത്സരത്തില്‍ പഞ്ചാബ് കിങ്സ് ഇലവന് ഐപിഎല്‍ സീസണില്‍ നിന്ന് പുറത്തേക്ക് തെറിച്ചപ്പോള്‍ മുംബൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കുകയും ചെയ്തു.
187 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ മുംബൈയ്ക്കെതിരെ ഗെയ്ലും രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. തുടര്‍ന്ന് 18 റണ്‍സ് എടുത്ത് ഗെയ്ല് പുറത്തായപ്പോള്‍ മൂന്നാമനായി ഇറങ്ങിയ ആരോണ്‍ ഫിഞ്ച് രാഹുലിന് ഉറച്ച പിന്തുണ നല്‍കുകയായിരുന്നു. 94 റണ്‍സെടുത്ത രാഹുലുമായി ചേര്‍ന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. എന്നാല്‍ അവസാന നിമിഷം മൂന്നു റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്നു.
ബുംറയുടെ ഓവറില്‍ സ്റ്റോയിന്സിന്റെ പുറത്താകലിനു ശേഷമാണ് നായകനില്‍ നിന്ന് രാജകീയ അബദ്ധം സംഭവിച്ചത്. യുവരാജും മനോജ് തിവാരിയേയും പോലുള്ള സീനിയര്‍ താരങ്ങളെ മറികടന്ന് അശ്വിന് അക്സര്‍ പട്ടേലിനെ ക്രീസിലേക്ക് അയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം പഞ്ചാബിന്റെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു. ധോണിയുടെ ക്യാപ്റ്റന്‍സി കണ്ടാണ് അശ്വിന് നായകറോള്‍ ഗംഭീരമാക്കുന്നതെന്ന വാദങ്ങള്‍ ഒടുവില്‍ അശ്വിന് നല്കാന് കഴിയാതെ പോകുകയായിരുന്നു. ധോണി ജഡേജയില്‍ കാണിച്ച വിശ്വാസം എന്തുകൊണ്ടാണ് അശ്വിന് കാണിക്കാതിരുന്നതെന്ന് ആരാധകര്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നു.

Comments