ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ചു. വെള്ളിയാഴ്ച ആര്‍എസ് പുര സെക്ടറിലുണ്ടായ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
പാക്ക് സൈന്യത്തിന്റെ വെടിവയ്പില്‍ അതിര്‍ത്തി രക്ഷാ സേനയിലെ ഒരു സൈനീകന് കൊല്ലപ്പെട്ടിരുന്നു. പാക്ക് ആക്രമണം നടത്തിയതിന് അരികിലായി ഒരു സ്കൂളും നിലനില്‍ക്കുന്നുണ്ട്.
ഈ വര്‍ഷമാദ്യം ജനുവരിയിലും ഇതേ പ്രദേശത്ത് അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിരുന്നു.






