
തിരുവനന്തപുരം : കളിയ്ക്കിടെ രണ്ടു വയസ്സുകാരന്റെ തല സിറ്റൗട്ടിലെ കമ്പികള്‍ക്കിടയില്‍ കുരുങ്ങി. തിരുവനന്തപുരം കൊഞ്ചിറവിളയിലായിരുന്നു സംഭവം.
കളികാര്യമായതോടെ വീട്ടുകാര്‍ ഓടിയെത്തി കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി കുട്ടിയെ രക്ഷപെടുത്തി.






