
തമിഴ് ചലച്ചിത്രലോകത്ത് നിരവധി പോലീസ് ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ജനപ്രീതി പിടിച്ചുപറ്റിയ ഒരു കഥാപാത്രമാണ് സാമി എന്ന ചിത്രത്തിലെ ചിയാന്‍ വിക്രത്തിന്റെ ആറുചാമി എന്ന് കഥാപാത്രം.
സിങ്കം പരമ്പരകള്‍ക്ക് ശേഷം സംവിധായകന് ഹരിതന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. 'സാമി സ്ക്വയര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
പഴയ അതേലുക്കില് തന്നെയാണ് വിക്രം പുതിയ ചിത്രത്തിലും എത്തുന്നുവെന്നാണ് മോഷന്‍ പോസ്റ്റര്‍ കാണിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഡബിള്‍ റോളിലാണ് വിക്രം എത്തുന്നത്. ചിത്രത്തില്‍ ആറുസാമിയെന്ന കഥാപാത്രമായും മകന് രാമസാമി എന്ന കഥാപാത്രവുമായാണ് വിക്രം വേഷമിടുന്നത്.
ജൂണ്‍ 14 ചിത്രം തീയേറ്ററുകളിലെത്തും. ആദ്യഭാഗത്തില്‍ തൃഷയായിരുന്നു നായിക. സാമി സ്ക്വയറില്‍ കീര്‍ത്തി സുരേഷാണ് നായികയാകുന്നത്.
ചിത്രത്തില്‍ ബോബി സിന്‍ഹയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനായി ആറു മാസം നീണ്ട പ്രയത്നം എടുത്തിരുന്നുവെന്നും സൂചനകളുണ്ട്.






