
സൗന്ദര്യ ചികിത്സ ഇന്നലെയോ ഇന്നോ ആരംഭിച്ചതല്ല. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ന് ലോകം സൗന്ദര്യത്തിന്റെ പിന്നാലെയാണ്. സിനിമയും ടിവിയും ഇന്റര്‍നെറ്റും വ്യാപകമായതോടെ ജനങ്ങളുടെ സൗന്ദര്യസങ്കല്‍പ്പങ്ങളും മാറി.
സദാ സുന്ദരീസുന്ദരന്മാരായിരിക്കുക എന്നതാണ് ഇപ്പോള്‍ ഏവരുടേയും ലക്ഷ്യം. കോസ്മെറ്റിക് വിപണി ലോകത്തിലെ ഏറ്റവും പണമൊഴുക്കുള്ള വിപണിയായി മാറിയത് മനുഷ്യന്റെ ഈ സൗന്ദര്യഭ്രമം മൂലമാണ്.
വണ്ണം കൂടാനും വണ്ണം കുറയാനും മുഖത്തെ ചുളിവുകളും പാടുകളും മാറാനും മരുന്നുകളും ലേപനങ്ങളും വിപണിയിലെത്തുന്നതിന് പിന്നില്‍ മനുഷ്യന്റെ അടങ്ങാത്ത സൗന്ദര്യഭ്രമം തന്നെയാണ് കാരണം. സൗന്ദര്യം ഒരു ആഗോള സങ്കല്പമായിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ കോസ്മെറ്റിക് ട്രീറ്റ്മെന്റ് സര്‍വസാധാരണമാണ്.
എന്നാല്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ സൗന്ദര്യ ചികിത്സ സിനിമാതാരങ്ങള്‍ക്കും പണക്കാര്‍ക്കും മാത്രമുള്ളതാണെന്ന ചിന്തയായിരുന്നു അടുത്ത കാലം വരെ.
അതുകൊണ്ടു തന്നെ വലിയ മുതല്‍മുടക്ക് ഉള്ളതാണെന്ന തെറ്റിദ്ധാരണയും തദ്ദേശീയരെ സൗന്ദര്യ ചികിത്സയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതിനു മാറ്റം വന്നിരിക്കുന്നു. സൗന്ദര്യ ചികിത്സതേടി ആശുപത്രികളിലെത്തുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സൗന്ദര്യ ചികിത്സയ്ക്ക് കുറഞ്ഞ ചെലവു മാത്രമേ വരു. അതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും അന്യരാജ്യങ്ങളില്‍ നിന്നുപോലും ആളുകള്‍ കേരളത്തിലെ ആശുപത്രികളില്‍ എത്തുന്നുണ്ട്.
ചെറുപ്പമാകാം അഭംഗിമാറ്റാം
രണ്ടുരീതിയില്‍ സൗന്ദര്യ ചികിത്സയെ സമീപിക്കാം. ഒന്ന് സൗന്ദര്യം നശിപ്പിക്കുന്ന ശാരീരിക അപാകതകള്‍ പരിഹരിക്കാം. മറ്റൊന്ന് പ്രായത്തിന്റെ വരവറിയിക്കുന്ന ശാരീരിക വ്യതിയാനങ്ങള്‍ ഒഴിവാക്കി ചെറുപ്പം വീണ്ടെടുക്കാം.
ചെറുപ്പക്കാര്‍ക്കുണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് ചികിത്സയുണ്ട്. ചരിഞ്ഞിരിക്കുന്ന മൂക്ക്, കട്ടി കൂടിയ ചുണ്ട്, നീണ്ട മുഖം തുടങ്ങിയവയൊക്കെ സൗന്ദര്യ പ്രശ്നങ്ങള്‍ തന്നെ. ഇതെല്ലാം പരിഹരിക്കാനാകും. അതുപോലെ തന്നെ നാല്‍പ്പത്തഞ്ച് അന്‍പത് വയസു കഴിഞ്ഞവര്‍ക്ക് മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കൊഴുപ്പ് അടിയുകയും ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നഷ്ടമാവുകയും ചെയ്യുന്ന അവസ്ഥയുണ്ട്.
ഇങ്ങനെയുണ്ടായാല്‍ ചര്‍മ്മത്തില്‍ ചുളിവ് വീഴുകയും കവിളും താടിയും വയറും മാറിടങ്ങളും ഇടിഞ്ഞു തുങ്ങാനും സാധ്യതയുണ്ട്. ഇത് പരിഹരിക്കാനും സൗന്ദര്യ ചികിത്സ ഉപകരിക്കുന്നു.
അടി മുതല്‍ മുടിവരെയുള്ള ഏത് സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്. സര്‍ജറിയും നോണ്‍ സര്‍ജറിയും സൗന്ദര്യ ചികിത്സയില്‍ പ്രയോഗിക്കുന്നുണ്ട്.
ഫേഷ്യല്‍ കോസ്മെറ്റിക് സര്‍ജറി, ഹെയര്‍ ആന്‍ഡ് ഹെഡ്, ചെവി, കഴുത്ത്, ബ്രസ്റ്റ് പ്രൊസീജര്‍,ബോഡി കോണ്ടൂറിംഗ്, തുട, കാല്വണ്ണ, നിതംബം, കൈ, കാല്പാദം, വജൈനല്‍ പ്ലാസ്റ്റിക് സര്‍ജറി, ലിംഗം എന്നിങ്ങനെ ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ക്കും ശരീരഭാഗങ്ങള്‍ക്കും പ്രത്യേക ചികിത്സ ലഭ്യമാണ്.
സ്വന്തം ശരീരത്തില്‍ നിന്നും എടുക്കുന്ന ഭാഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള സര്‍ജറിയാണ് സൗന്ദര്യ ചികിത്സയുടെ ഭാഗമായി ചെയ്യുന്നത്. അതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
ഫേഷ്യല്‍ കോസ്മെറ്റിക് സര്‍ജറി
ഫേഷ്യല്‍ കോസ്മെറ്റിക് സര്‍ജറി വിഭാഗത്തില്‍ മുഖത്തെ ചുളിവുകള്‍ മാറ്റാനുള്ള ബോട്ടക്സ്, മുഖത്തെ പേശികള്‍ തൂങ്ങുന്നത് ഒഴിവാക്കാനുള്ള ഫേസ് ലിഫ്റ്റ്, മിനി ഫേസ് ലിഫ്റ്റ്, ഫേഷ്യല്‍ ഇന്‍പ്ലാന്റ്സ്, ഫോര്‍ഹെഡ് ലിഫ്റ്റ്, കണ്‍പോളകള്‍ക്കുള്ള ബ്ലഫറോപ്ലാസ്റ്റി, കണ്പുരികത്തിനുള്ള ബ്രോലിഫ്റ്റ്, ഐബ്രോ റിസ്റ്റൊറേഷന്‍, ഐബ്രോ ട്രാന്‍സ്പ്ലാന്റ്, ഇന്‍ജക്ടബിള്‍ ഫില്ലേഴ്സ്, ഡെര്‍മാബ്രേഷന്‍, കീഴ്താടിയുടെ തകരാര്‍ പരിഹരിക്കുന്ന ജോ ഏയ്ഗുമെന്റേഷന്, ജോഇംപ്ലാന്റ്, ചിന്എയ്ഗുമെന്റേഷന്, ചീക്ക് ഇംപ്ലാന്റ്, ചീക്ക് റിഡക്ഷന്‍, ഫേഷ്യല്‍ ലൈപ്പോസക്ക്ഷന്‍, ലേസര്‍ സ്കിന്‍ റിസ്റ്റൊറേഷന്‍, ചെറിയതും ഭംഗിയില്ലാത്തതുമായ ചുണ്ടുകള്‍ക്ക് പരിഹാരമായി ലിപ് എയ്ഗുമെന്റേഷന്, വലിയ ചുണ്ട് ചെറുതാക്കുന്ന ലിപ് റിഡക്ക്ഷന്, ഒട്ടിയ കവിളുകള്ക്കുള്ള ഫാറ്റ് ഇന്ജക്്ക്ഷന്, മൂക്കിന്റെ തകരാര്‍ പരിഹരിക്കുന്ന റൈനോപ്ലാസ്റ്റി, സ്കിന്‍ ടൈറ്റനിംഗ്, ഫേഷ്യല്‍ ഫാറ്റ് ഗ്രാഫ്റ്റിംഗ് തുടങ്ങിയ ചികിത്സാ മാര്‍ഗങ്ങളാണുള്ളത്.






