
കോട്ടയം: കാലവര്‍ഷം എത്താന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ കോട്ടയം ടൗണില്‍ ചൂട്ടൂവേലി പോസ്റ്റ്ഓഫീസ് ഭാഗങ്ങളില്‍ ദിവസം മുഴുവന്‍ കറണ്ട്കട്ട് പതിവാകുന്നു. എംസി റോഡില്‍ ചൂട്ടുവേലി ജംഗ്ഷനു സമീപമുള്ള ആളുകള്‍ ഇതുമൂലം വലയുകയാണ്.
ഇലക്ട്രോണിക് ഉപകരണങ്ങളും തകരാറിലാകുകയും, വീടുകളില്‍ ഇരുന്നുള്ള ജോലികള്‍ തടസമാകുന്നതും പതിവാണ്. കൊച്ചുകുട്ടികള്‍ ഉള്ള വീടുകളിലും മുന്‍കൂട്ടി അറിയിക്കാതെയുള്ള ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കറണ്ട്കട്ട് ദുരിതമാകുകയാണ്.
രാവിലെ പോകുന്ന കറണ്ട് രാത്രി വൈകിയും വരാതാകുന്നതോടെ കെഎസ്ഇബിയില്‍ വിളിച്ചാല്‍ ഓവര്‍സിയറെ വിളിക്കാന്‍ പറഞ്ഞ് അവര്‍ കൈയ്യൊഴിയും. ഓവര്‍സിയറെ വിളിച്ചാല്‍ വരും, വരുമായിരിക്കും, നോക്കാം എന്നീങ്ങനെ മുടക്ക് ന്യായങ്ങള്‍ മാത്രമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കറണ്ട് എത്തിയിട്ടില്ലെന്ന് പറഞ്ഞ് സ്ത്രീകള്‍ വിളിച്ചാല്‍ പേടിപ്പിച്ചും, ചൂടായി സംസാരിച്ചുമാണ് ഓവര്‍സിയര്‍ പ്രതികരിക്കുന്നതെന്നും നഗരവാസികള്‍ പറയുന്നു.

