കീവ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍മാഡ്രിഡ് കിരീടം ചൂടിയപ്പോഴും ആരാധകരുടെ മനസില്‍ ലിവര്‍പൂളിന്റെ താരം മുഹമ്മദ് സലാഹ് നൊമ്പരമായി. സലാഹ് ഈജിപ്തിനായി ലോകകപ്പ് കളിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.
ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ പരുക്കന്‍ കളിയാണ് സലയെ ഗ്രൗണ്ടില്‍ വീഴ്ത്തിയത്. സലാ കളം വിടുന്ന ഒരു നിമിഷം മൈതാനവും ഗാലറിയും നിശ്ശബ്ദമായപ്പോള് വില്ലനായ റയല്‍ പ്രതിരോധ താരം സെര്‍ജിയോ റാമോസ് കൊലച്ചിരിയുമായി ലൈന്‍ റഫറിക്കരികില് നില്‍ക്കുകയായിരുന്നു. റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സലയെ അടുത്തെത്തി ആശ്വസിപ്പിച്ച് വിട്ടപ്പോഴാണ് റാമോസിന്റെ ചിരിയില്‍ ക്യാമറക്കണ്ണുടക്കിയത്.

29-ാം മിനിറ്റില്‍ റാമോസുമായുള്ള കൂട്ടിമുട്ടലില്‍ തോളിന് പരിക്കേറ്റ് സലാ കളി തഒടരാന് തീരുമാനിച്ചെങ്കിലും അല്പസമയത്തിനു ശേഷം വേദന കലശമായപ്പോള്‍ കളം വിടുകയായിരുന്നു. പക്ഷെ ആ സമയത്ത് ലൈന്‍ റഫറിയോട് എന്തോ പറഞ്ഞ് ചിരിക്കുകയായിരുന്നു റാമോസ്.

Comments