
രാഷ്ട്രീയം വിട്ടാല്‍ ഹിലരി ക്ലിന്റന് ഫേസ്ബുക്ക് സി.ഇ.ഒ ആകാനാണ് ആഗ്രഹം. രാഷ്ട്രീയം ഉപേക്ഷിച്ച് ഏതെങ്കിലുമൊരു കമ്ബനിയുടെ സി.ഇ.ഒ ആകാന്‍ ക്ഷണിച്ചാല്‍ ഏതു കമ്പനിയില്‍ ചേരുമെന്ന് യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനോട് ചോദിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഫേസ്ബുക്ക് എന്ന് മറുപടിയാണ് ഹിലരി നൽകിയതെന്ന് പ്രമുഖ രാജ്യാന്തര മാധ്യമം സിനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
സമൂഹത്തെ മാറ്റിമറിക്കുന്നതില്‍ സ്വാധീനം ചെലുത്തിയവര്ക്കു നല്കുന്ന റാഡ്ക്ലിഫ് മെഡല്‍ സ്വീകരിക്കാന്‍ ഹാര്വഡിലെത്തിയതായിരുന്നു ഹിലരി. '' ഫേസ്ബുക്ക് ഏറ്റവും വലിയ വാര്‍ത്ത പ്ലാറ്റ്ഫോമാണ്. ശരിയായാലും തെറ്റായാലും ഇതിലൂടെയാണ് ഈ രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാര്‍ത്ത ലഭിക്കുന്നത്'' -ക്ലിന്റന് പറഞ്ഞു.






