
രജനികാന്ത് ചിത്രം കാലാ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന അന്നു തന്നെ വെബ്സൈറ്റിലും എത്തിക്കുമെന്ന ഭീഷണി മുഴക്കി തമിഴ് റോക്കേഴ്സ്. ട്രെയിലര്‍ വന്‍ പ്രചാരം നേടിയതിന് പിന്നാലെയാണ് സിനിമയുടെ വ്യാജന് ഇറക്കുമെന്ന തമിഴ് റോക്കേഴ്സിന്റെ ഭീഷണി.
റിലീസ് ദിവസം ആദ്യ ഷോക്ക് മുമ്പെ വ്യാജന് വെബ്സൈറ്റില്‍ എത്തിക്കുമെന്ന് വെബ്സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ജൂണ്‍ 7-ന് കേരളത്തിലെ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ കാലാ റിലീസ് ചെയ്യുന്നുണ്ട്. സിനിമ വന്‍ വിജയം ആയാല്‍ അത് പെരുന്നാള്‍ ചിത്രങ്ങളുടെ തീയറ്റര്‍ ലഭ്യതയെ ബാധിച്ചേക്കും.
തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ര്ടീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.






