കൊല്‍ക്കത്ത: അനുവാദമില്ലാതെ പൂ പറിച്ചതിന് വൃദ്ധയ്ക്ക് മരുമകളുടെ ക്രൂരമര്‍ദ്ദനം. കൊല്‍ക്കത്തയിലെ ഗാറിയയിലാണ് സംഭവം. സംഭവം അയല്‍വാസി ഫോണ്‍ ക്യാമറയില്‍ പകര്ത്തിയതുവഴിയാണ് പുറം ലോകം അറിഞ്ഞത്.
75കാരിയായ യശോദാ പാലിന് നേരെയാണ് മരുമകള്‍ സ്വപ്ന പാലിന്റെ ആക്രമണം. മര്‍ദ്ദിക്കുന്നതിന്റെയും മുടിക്കുത്തില്‍ കയറിപ്പിടിച്ച് ചുഴറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ കാണാം. നവമാധ്യമങ്ങളില്‍ വൈറലായ ദൃശ്യം ഇതുവരെ അഞ്ച് ലക്ഷത്തോളം ആളുകളാണ് കണ്ടത്. 25,000 ആളുകളാണ് ഇത് പങ്കുവച്ചിരിക്കുന്നത്.
വൃദ്ധയുടെ കഴുത്തില്‍ പിടിച്ച് മുറ്റത്തുള്ള ചെടിയിലേക്ക് കൈചൂണ്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യശോദപാലിന് മറവി രോഗമുണ്ടെന്നും ഇവര്‍ നിരന്തരം മരുമകളുടെ മര്‍ദ്ദനത്തിന് ഇരയാകാറുണ്ടെന്നും പോലീസ് അറിയിച്ചു.

സംഭവത്തില്‍ കേസെടുത്ത പോലീസ് സ്വപ്നയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സ്വപ്നയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.

Comments