
ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവറിന് ഇടിമിന്നലേല്‍ക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
മേയ് മാസം മാത്രം പാരിസില്‍ 147,981 മിന്നലുകള്‍ ഉണ്ടായതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഈ ദിവസം നിരവധി തവണ ഈഫല്‍ ടവറിന് മിന്നലേറ്റതായും അതിന് മുകളില്‍ സ്ഥാപിച്ചിരുക്കുന്ന മിന്നല്‍ രക്ഷാചാലകം മിന്നലിനെ നിര്‍വീര്യമാക്കിയതായും കലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
വര്‍ഷത്തില്‍ 10 വതണയെങ്കിലും ഈഫല്‍ ടവറിന് മിന്നലേല്‍ക്കാറുണ്ട്. എന്നാല്‍, ഇത് ആദ്യമായാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇത്ര ചര്‍ച്ച ചെയ്യപ്പെടുന്നത്.






