കൊളറാഡോ: ഡെന്‍വറിലെ ഒരു ബാര്‍ ക്ലബില്‍ ആഘോഷത്തിനിടെ തലകുത്തി മറിഞ്ഞ എഫ്.ഐ.ബി ഓഫീസറുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി ഒരാള്‍ക്ക് പരുക്ക്. ഡ്യുട്ടിയില്‍ ഇല്ലാതിരുന്ന ഓഫീസര്‍ക്കാണ് അബദ്ധം പറ്റിയത്. തലകുത്തി മറിയുന്നതിനിടെ താഴെ വീണ സര്‍വീസ് തോക്ക് പെട്ടെന്ന് എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. സമീപത്തുനിന്നയാളുടെ കാലിലാണ് വെടി കൊണ്ടത്.
ഓഫീസറുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോ എന്നും എഫ്ബിഐ വ്യക്തമാക്കിയിട്ടില്ല. ഓഫീസറെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും ഒരു എഫ്ബിഐ മേലുദ്യോഗസ്ഥന്റെ ജാമ്യത്തില്‍ വിട്ടയച്ചു. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ആരോഗ്യസ്ഥിതി ആശങ്കപ്പെടാനില്ലെന്നും എഫ്ബിഐ വക്താവ് അറിയിച്ചു.
ശനിയാഴ്ച രാത്രി ഡെന്‍വറിലെ മൈല്‍ ഹൈ സ്പീരിറ്റ്സ് ആന്റ് ഡിസ്റ്റിലറി ബാറില്‍ ഡാന്‍സ് ഫോറിലാണ് ഓഫീസര്‍ ഡാന്‍സ് ചെയ്തത്. ആവേശം കയറിയതോടെ ഓഫീസര്‍ തലകുത്തിമറിഞ്ഞു. ഇതിനിടെയാണ് അരയില്‍ തിരുകി വച്ചിരുന്ന തോക്ക് നിലത്ത് വീണത്.

Comments