കോഴിക്കോട്: നിപ്പ വൈറസ് ആശങ്ക നിലനില്‍ക്കെ കോഴിക്കോടിനെ കടന്നാക്രമിച്ച് മലമ്പനി.ബീഹാറില്‍ നിന്നെത്തിയ തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. പനി ഭീതി പരക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് നിന്നും മറ്റ് ജില്ലകളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍.
പേരാമ്പ്രക്കടുത്ത് കൂത്താളി പഞ്ചായത്തില്‍ താത്കാലിക കെട്ടിടത്തില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി മുഹമ്മദിനാണ് മലമ്പനി സ്ഥിരീകരിച്ചത്.
പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് മലമ്പനിയാണെന്നു കണ്ടെത്തിയത്.
മുഹമ്മദിന്റെ കൂടെ താമസിക്കുന്ന 15പേരുടെ രക്ത പരിശോധന നടത്തി. അവര്‍ക്കു രോഗം പകര്ന്നിട്ടില്ലെന്നു ഉറപ്പുവരുത്തിയിട്ടുണ്ട്. മേഖലയില്‍ പഞ്ചായത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അതിനിടെ പനി ഭീതി പരക്കുന്ന കോഴിക്കോട് ജില്ലയില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി മറ്റ് ജില്ലകളിലേക്ക് പലായനം തുടങ്ങി. മുക്കം കാരശ്ശേരി കൊടിയത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് തൊഴിലാളികള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നത്.

Comments