
ലോകപ്രശസ്ത പാരാഗ്ളൈഡര്‍ ഇവാന്ക്രാസൗസ്ക്കി കാട്ടില്‍ പാരാഗ്ളൈഡര്‍ തകര്‍ന്ന് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കൂറ്റന്‍ മരക്കൊമ്പ് തോളില്‍ തുളച്ചു കയറി. പടുകൂറ്റന്‍ മരക്കൊമ്പ് തുളച്ച് അപ്പുറമിപ്പുറം കയറിയിറങ്ങിയ നിലയിലുള്ള 36 കാരന് ഇവാന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ മരത്തില്‍ നിന്നും കൊമ്പു വേര്‍പെടുത്തി തോളില്‍ തുളച്ചു കയറിയ നിലയില്‍ തന്നെയാണ് ക്രാസൗസ്കിയെ ആശുപത്രിയില്‍ എത്തിച്ചത്.
മിന്സ്ക്കിനടുത്തുള്ള ലോഷാനി ഗ്രാമത്തിന് സമീപമുള്ള കാടിന് മുകളിലൂടെ പറക്കുമ്പോഴാണ് ഗ്്ളൈഡര് നിയന്ത്രണം നഷ്ടമായി കുത്തനെ താഴേയ്ക്ക് പതിച്ചത്. വീഴ്ച്ചയില്‍ കൂര്‍ത്ത ഒരു കൂറ്റന്‍ മരക്കൊമ്പിലേക്ക് ക്രാസൗസ്ക്കി കോര്‍ത്തു പോകുകയായിരുന്നു. പിന്നാലെയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ക്രാസൗസ്ക്കിയെ മോചിപ്പിച്ച് കുത്തിക്കയറിയ നിലയിലുള്ള മരക്കൊമ്പോട് കൂടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രാസൗസ്ക്കി മരക്കൊമ്പ് മുറിച്ചു മാറ്റാന്‍ ആശുപത്രി ജീവനക്കാരെ പ്രതീക്ഷിച്ച് അത്യാഹിത വാര്‍ഡില്‍ കിടക്കുന്ന നിലയിലുള്ള ചിത്രങ്ങളാണ് പുറത്തു വിന്നിരിക്കുന്നത്. പിന്നീട് ഡോക്ടര്‍മാര്‍ ഈ മരക്കൊമ്പ് നീക്കം ചെയ്ത ശേഷം ചികിത്സ നല്കി.
പൈന്‍മരക്കാടുകള്‍ക്ക് ഇടയിലേക്കാണ് വീണതെന്നും താന്‍ മരക്കൊമ്പ് തുളഞ്ഞുകയറി അതില്‍ കോര്‍ത്ത നിലയില്‍ കിടക്കുകയായിരുന്നെന്ന് മനസ്സിലായില്ല എന്നുമാണ് ക്രാസൗസ്ക്കി പറഞ്ഞത്. താന്‍ സാവധാനം താഴേയ്ക്ക് പതിക്കുക ആയിരുന്നെന്നും. ഒന്നും പറ്റിയില്ല എന്നു കരുതി പതിയെ എഴൂന്നേറ്റ് പോകാന്‍ ഒരുങ്ങുമ്പോഴാണ് എന്തോ തടഞ്ഞു നിര്‍ത്തുന്നത് പോലെ തോന്നിയത്. പിന്നിലേക്ക് നോക്കുമ്പോള്‍ ഒരു കൂറ്റന്‍ കമ്പ് തറച്ചിരിക്കുന്നത് കണ്ടു.
ഷര്‍ട്ട് വലിച്ചു കീറി നോക്കുമ്പോള്‍ വലിയൊരു തണ്ണിമത്തന്റെ വലിപ്പമുള്ള കമ്പ് തോളില്‍ തറച്ചിരിക്കുന്നത് കണ്ടെന്നാണ് ക്രാസൗസ്ക്കി പറഞ്ഞത്. എപ്പോഴും തമാശ പറയാറുള്ള ക്രാസൗസ്ക്കി ഞെട്ടിക്കുന്ന അപകടത്തിലും തമാശ കൈവിട്ടില്ല. താനിപ്പോള്‍ അമേരിക്കന്‍ കാര്‍ട്ടൂണ്‍ സൂപ്പര്‍ഹീറോ ഗ്രൂട്ടിനെ പോലെ ആയെന്നാണ് പറയുന്നത്. മാര്‍വല്‍ കോമിക്സിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ മരത്തിന് സമാനമായ കഥാപാത്രമാണ്.






