
സൗന്ദര്യ സംരക്ഷണം നിത്യജീവിതത്തിന്റെ അവശ്യഘടകമായ ഇന്ന് ഹോമിയോപ്പതിയുടെ സംഭാവന മികവുറ്റതാണ്. മുഖസൗന്ദര്യത്തിലുപരിയായി ചര്‍മ്മസംരക്ഷണവും കേശസംരക്ഷണവും നിലനിര്‍ത്തുന്നതില്‍ ഹോമിയോപ്പതി സുപ്രധാന പങ്കുവഹിക്കുന്നു.
മുഖസൗന്ദര്യത്തിന്റെ കാര്യമെടുത്താല്‍ മുഖക്കുരു, കറുത്ത പാടുകള്‍, കലകള്‍, അരിമ്പാറ തുടങ്ങിയവയ്ക്ക് ഇന്ന് ബ്യൂട്ടിപാര്‍ലറുകളേയും സൗന്ദര്യവര്‍ധക ലേപനങ്ങളേയും മാത്രം ആശ്രയിച്ചുകൊണ്ട് പൂര്‍ണമായ മുക്തി നേടാന്‍ കഴിയുകയില്ല.
ഇവിടെ രോഗകാരണവും രോഗലക്ഷണങ്ങളും രോഗിയുടെ പൂര്‍ണമായ ശാരീരികവും മാനസികവുമായ ലക്ഷണങ്ങളെയും സമന്വയിപ്പിച്ചിട്ടുള്ള ഒരു ചികിത്സാരീതിയാണ് സ്വീകരിക്കേണ്ടത്.
അവിടെയാണ് 'മയാസം' ആധാരമാക്കിയുള്ള കോണ്‍സ്റ്റിറ്റിയൂഷണല്‍ മരുന്നുകളുടെ ഉപയോഗം പ്രാവര്‍ത്തികമാക്കേണ്ടതാണ്. നാട്രംമൂര്‍, തൂജ, കാല്ക്കേരിയകാര്ബ്, ബെല്ലഡോണ എന്നിവ അവയില്‍ ചിലതുമാത്രം.
------ മുടികൊഴിച്ചില്‍
ടീനേജുകാരേയും മധ്യവയസ്കരെയും ഒരുപോലെ അലട്ടുന്നതാണ് മുടികൊഴിച്ചില്‍. കേശസംരക്ഷണത്തില്‍ ഹോമിയോപ്പതി ഒരു സുപ്രധാന പങ്കുവഹിക്കുന്നു.
മുടികൊഴിച്ചിലിന്റെ കാരണങ്ങളും, സ്വഭാവവും മനസിലാക്കി രോഗിക്കാണ് മരുന്ന് നല്‍കേണ്ടത്. സിഫിലിനം, സെപ്പിയ, ഫോസ്ഫറസ് മുതലായ മരുന്നുകളുടെ ആവര്‍ത്തിയാണ് ഇതിന് ഫലപ്രദാമായി കണ്ടുവരുന്നത്.
അകാലനരയും ഇന്ന് ഒരു ശാപമായി മാറിക്കൊണ്ടിരിക്കുന്നു. ലൈക്കോപോഡിയം, ഒറംമെറ്റ്, സള്‍ഫര്‍ മുതലായ ആന്റിമയാസ്മാറ്റിക് മെഡിസിനുകളാണ് ഇവിടെ സുപ്രധാന പങ്കുവഹിക്കുന്നത്.
------- ശരീരത്തിലെ പാടുകള്‍
ശരീരത്തിലുണ്ടാകുന്ന കറുത്ത പാടുകള്‍, അരിമ്പാറകള്‍, കലകള്‍ ഇവ ലേപനങ്ങള്‍ പുരട്ടിയോ കരിച്ചുകളഞ്ഞോ ഇല്ലാതാക്കുന്നതുകൊണ്ട് അസുഖം പൂര്‍ണമായും ഭേദപ്പെടുന്നില്ല. മറിച്ച് രോഗം കൂടുതല്‍ സങ്കീര്‍ണാവസ്ഥയിലേക്ക് നയിക്കപ്പെടുകയാണ് ചെയ്യുന്നത്.
ഇവിടെ അനാകാര്‍ഡിയം, സെപ്പിയ, ആസിഡ് നൈട്രിക്കം, മുതലായ മരുന്നുകള്‍ രോഗിയുടെ പൂര്‍ണമായ അവസ്ഥ അറിഞ്ഞ് നല്‍കേണ്ടതാണ്. പൊണ്ണത്തടിയും മെലിഞ്ഞ അവസ്ഥയും അനാരോഗ്യത്തോടൊപ്പം സൗന്ദര്യത്തിലും പ്രധാന പങ്കുവഹിക്കുന്നു.
സ്ലിം ബ്യൂട്ടി ആയി അറിയപ്പെടാനാണ് ഭൂരിഭാഗം ആളുകളുടെയും ആഗ്രഹം. എന്നാല്‍ ഹൈപ്പോ തൈറോയിഡിസം, പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് മുതലായ രോഗങ്ങള്‍ നിമിത്തമുള്ള പൊണ്ണത്തടി ഹോമിയോപ്പതിയില്‍ കാല്‍ക്കേരിയ കാര്‍ബ്, പള്‍സാറ്റില്ല, തൈറോയിഡിസം മുതലായ മരുന്നുകള്‍ കൊണ്ട് നിയന്ത്രണവിധേയമാക്കാം.
മെലിഞ്ഞുണങ്ങിയ ദേഹം പുഷ്ടിപ്പെടുത്താനായി പലതരത്തിലുള്ള ഭക്ഷണക്രമീകരണങ്ങള്ക്കുപുറമേ മൂലകാരണങ്ങള്‍ അറിഞ്ഞ് രോഗിക്ക് ലക്ഷണമനുസരിച്ചുള്ള ഹോമിയോമരുന്നുകള്‍ നല്‍കുകയാണ് വേണ്ടത്.
******കടപ്പാട്: ഡോ. ജയദീപ് ബി.പി
കണ്ണൂര്‍






