
തിരുവനന്തപുരം: മലപ്പുറത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത്. പോലീസിന് എന്തും ചെയ്യാമെന്ന ദാര്ഷ്ട്യഭാവമാണുള്ളതെന്ന് അവര്‍ പറഞ്ഞു.
ചങ്ങരംകുളം ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും കുറ്റമായി ആരോപിക്കുന്നു.
ഏപ്രില്‍ 18-നാണ് എടപ്പാളിലെ തിയേറ്ററിനുള്ളില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്ത്രീയും കുട്ടിയുമാണ് ആദ്യം തിയേറ്ററിലെത്തിയത്. പിന്നീടാണ് പ്രതി ആഡംബരകാറില്‍ എത്തുന്നത്. തിയേറ്ററിനുള്ളില്‍ അടുത്തിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.






