
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് ഏകദിന മത്സരത്തിന് കേരളം വേദിയാകും. നവംബര് ഒന്നിന് തിരുവനന്തപുരത്തായിരിക്കും മത്സരം നടക്കുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം കാര്യവട്ടം സ്റ്റേഡിയത്തില് ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ബിസിസിഐ ടൂര് ആന്റ് ഫിക്ചേഴ്സ് കമ്മിറ്റിയുടേതാണ് തീരുമാനം.
ഏകദിന പരമ്പരയിലെ അഞ്ചാം മത്സരമാണ് കേരളത്തില് നടക്കുക. ഓസ്ട്രേലിയയ്ക്കെതിരായ മത്സരം കേരളത്തില് നടത്താന് ഏറെ പരിശ്രമിച്ചിരുന്നു. എന്നാല് ഈ നീക്കം പാളി.
ഏകദിനം കൊച്ചിയില് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്ന്നതോടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഫുട്ബോള് മത്സരത്തിനു വേണ്ടി കൊച്ചി കലൂര് സ്റ്റേഡിയം ഒരുക്കിയതിനാല് ക്രിക്കറ്റ് നടത്തുന്നത് ടര്ഫിന് കേടുപാടുണ്ടാക്കുമെന്ന് കണ്ടെത്തിയതോടെയാണ് ക്രിക്കറ്റ് മാറ്റാന് തീരുമാനിച്ചത്.







Comments