
പെസല്വാനിയ: സ്കൂളില്‍ പോകാനായി കുളിക്കവേ 17 കാരിയ്ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ 6.45 നാണ് സംഭവം. ബ്രിയാന്‍ റാപ്പ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
ബ്രിയാന്‍ ബാത്ത്റൂമില്‍ കയറിയപ്പോള്‍ അമ്മ കിംബര്‍ളി ഉറങ്ങുകയായിരുന്നു. ഏറെ നേരമായിട്ടും മകള്‍ കുളികഴിഞ്ഞ് ഇറങ്ങാത്തതില്‍ സംശയം തോന്നി നോക്കിയപ്പോഴാണ് ബാത്ത് ടബില്‍ മുങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. ബ്രിയാന്റെ മുടി ബാത്ത് ടബിന്റെ ഡ്രെയിനേജില്‍ കുരുങ്ങിയ നിലയിലായിരുന്നു.






