ബംഗളുരു: രജനീകാന്ത് ചിത്രം കാല സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ കര്‍ണാടക ഹൈക്കോടതി അനുമതി. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മതിയായ സുരക്ഷ ഒരുക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രജനീകാന്ത് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പത്മാവത് എന്ന ചിത്രത്തിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് കര്‍ണാടക ഹൈക്കോടതി വിധി. കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
കര്‍ണാടക നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് രജനീകാന്ത് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് കാല സിനിമയ്ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധമുയര്‍ന്നത്. ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രസ്താവിച്ചിരുന്നു. കര്‍ണാടകയില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കണമെന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന.






